ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു
നിരന്തരമായ നവീകരണം അനിവാര്യമാണെന്ന് തെളിയിച്ച എംജിഎസ്, സ്വന്തം ഗവേഷണ പ്രബന്ധത്തിൻ്റെ തലക്കെട്ട് വരെ മാറ്റി

കോഴിക്കോട് : ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. എഴുത്തുകാരൻ, അധ്യാപകൻ, ചരിത്ര ഗവേഷകൻ, സാഹിത്യ നിരൂപകൻ, തുടങ്ങി വിവിധ മേഖലകളിൽ ഡോ എംജിഎസ് നാരായണൻ്റെ സംഭാവനകളുടെ വിവരണങ്ങൾ അപ്പുറമാണ്. എംജിഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എംജിഎസ് നാരായണൻ, കേരള ചരിത്ര പഠനങ്ങളുടെ രീതിശാസ്ത്രപരമായ അടിത്തറ പാകിയ അധ്യാപകനാണ് വിലയിരുത്തപ്പെടുന്നത്. ഭാഷാ വ്യാകരണത്തിലും പ്രാചീന ലിപികളിലും എംജിഎസ് നടത്തിയ പഠനങ്ങൾ സമാനതകളില്ലാത്തതാണ്. പെരുമാൾസ് ഓഫ് കേരള എന്ന പേരിൽ പ്രസിദ്ധീകരിച്ച പഠനമാണ് എംജിഎസിൻ്റെ മാസ്റ്റർപീസ്.ലണ്ടൻ, മോസ്‌കോ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ സുപ്രധാന സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി അദ്ദേഹത്തിൻ്റെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. . കാലിക്കറ്റ് സർവ്വകലാശാല ചരിത്ര വിഭാഗം തലവൻ, ഇന്ത്യൻ ചരിത്ര കോൺഗ്രസ് ജനറൽ സെക്രട്ടറി, ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിൻ്റെ അംഗം സെക്രട്ടറി ചെയർമാൻ പ്രവർത്തിച്ചു.
നിരന്തരമായ നവീകരണം അനിവാര്യമാണെന്ന് തെളിയിച്ച എംജിഎസ്, സ്വന്തം ഗവേഷണ പ്രബന്ധത്തിൻ്റെ തലക്കെട്ട് വരെ മാറ്റി മാതൃക കാട്ടി. തൻ്റെ ബോധ്യങ്ങൾക്ക് ഒത്തുപോകാത്ത കാര്യങ്ങളോട് ശക്തമായി പ്രതികരിച്ചിരുന്നൂ എംജിഎസ്. കോഴിക്കോട് മലപ്പറമ്പിലെ മൈത്രിയുടെ വാതിലുകൾ ഇത്ര ക്ഷമയോടെ മറ്റുള്ളവരെ കേൾക്കുന്ന മറ്റൊരു അധ്യാപകൻ ഉണ്ടാകില്ല. അതിസങ്കീർണ്ണവും അതി സുന്ദരവുമായ ജീവിതത്തെ കറുപ്പിലോ വെളുപ്പിലോ അടയാളപ്പെടുത്താനാകില്ല എന്ന് പലപ്പോഴും പറയാറുള്ള എംജിഎസ് ചരിത്രത്തിൻ്റെ കെട്ടുകഥകളിൽ നിന്ന് മോചിപ്പിച്ച പണ്ഡിതനായ ചരിത്രത്തിൽ ഇടം പിടിക്കുന്നത്.