കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ തീപിടുത്തത്തിൻ്റെസൂചനയായി വൻപുക പടലം
അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിലാണ് പുക പടർന്നത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ തീപിടുത്തത്തിന്റെ സൂചനയായി വൻ പുക ഉയർന്നു. പരിഭ്രാന്തരായ രോഗികളെയും കൂട്ടിരിപ്പുകാരെയും മാറ്റിക്കൊണ്ടിരിക്കുന്നു. പുതിയ കെട്ടിടത്തിലാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് പുക ഉയരാൻ കാരണമെന്ന് കരുതപ്പെടുന്നു. പുക ഉയർന്നതിന് മുൻപായി പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു.
സംഭവമറിഞ്ഞ് സ്ഥലത്ത് ഫയർ ഫോഴ്സ് സംഘം എത്തിയിട്ടുണ്ട്. രോഗികളെ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ പ്രയാസങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.