'നെയ്യാറ്റിൻകരയിൽ പിതാവ് മകനെ കുത്തിക്കൊന്നു
വസ്‌തുവുമായി ബന്ധപ്പെട്ട കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്

തിരുവനന്തപുരം : നെയ്യാറ്റിൻകര അമ്പൂരിയിൽ പിതാവ് മകനെ കുത്തിക്കൊന്നു. കുന്നത്തുമല സ്വദേശി മനോജ് ആണ് കൊല്ലപ്പെട്ടത്. മനോജിന്റെ പിതാവ് വിജയനെ നെയ്യാർ ഡാം പോലീസ് കസ്റ്റഡിയിലെടുത്തു.
വസ്‌തുവുമായി ബന്ധപ്പെട്ട കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.