മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെത്തിയ പെൺകുട്ടി റിസോർട്ടിലെ മുറിയിൽ മരിച്ചനിലയിൽ
വ്യാഴാഴ്ചയാണു മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെത്തിയത്

മൂന്നാർ : വിനോദ സഞ്ചാരത്തിന് എത്തിയ കുട്ടിയെ റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുച്ചേരി സ്വദേശികളായ ഇളങ്കോ - പരിമളം ദമ്പതികളുടെ മകൾ പർവതവർധിനി (15) ആണു മരിച്ചത്. 10-ാം ക്ലാസ് വിദ്യാർഥിനിയാണ്. വ്യാഴാഴ്ചയാണു മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെത്തിയത്.
ഇക്കാ നഗറിലെ റിസോർട്ടിലായിരുന്നു താമസം. രാത്രി ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. പിന്നീടു കിടന്നുറങ്ങിയ കുട്ടിയെ ഇന്നലെ പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.