headerlogo
breaking

വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍; അതിർത്തിയിൽ ഷെല്ലിങ്

പഞ്ചാബിലും രാജസ്ഥാനിലും ഡ്രോണുകളെ കണ്ടതായി റിപ്പോർട്ട്

 വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍; അതിർത്തിയിൽ ഷെല്ലിങ്
avatar image

NDR News

10 May 2025 09:57 PM

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍. ജമ്മുവില്‍ ഷെല്ലാക്രമണം തുടരുന്നു. ജമ്മുവിന് പുറമേ അഖ്‌നൂര്‍, രജൗരി, ആര്‍.എസ്.പുര, ബാരാമുള്ള, പൊഖ്‌റാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പഞ്ചാബിലും രാജസ്ഥാനിലും ഡ്രോണുകളെ കണ്ടതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്പൂരിൽ സമ്പൂർണ്ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.

       ഇന്ന് വൈകുന്നേരമായിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിർത്തൽ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. വൈകുന്നേരം അഞ്ചുമണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിലായി. ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചർച്ച നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചതായി റിപ്പോർട്ടുകൾ വരുന്നത്.

NDR News
10 May 2025 09:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents