മൂരാട് പാലത്തിന് സമീപം കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് മരണം
അപകടമുണ്ടായത് ഇന്ന് വൈകീട്ട് 4.15ഓടെ

വടകര: മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ചോറോട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ഇന്ന് വൈകുന്നേരം 4.15ഓടെയാണ് അപകടം.
പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന വടകര രജിസ്ട്രേഷനുള്ള കാറും കർണാടക രജിസ്ട്രേഷനുള്ള ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച് പ്രധാന റോഡിലേക്ക് കാർ ഇറങ്ങവെയായിരുന്നു സംഭവം. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. കാർ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.