പൊതുവേദിയില്‍ കുഴഞ്ഞുവീണ് വിശാല്‍; ആരോഗ്യനിലയില്‍ വീണ്ടും ആശങ്ക
വിഴുപുരത്ത് നടന്ന പരിപാടിക്കിടെയാണ് നടൻ കുഴഞ്ഞു വീണത്

ചെന്നൈ: തമിഴ്‌നാട്ടിൽ നടന്ന ഒരു പരിപാടിക്കിടെ വേദിയിൽ കുഴഞ്ഞു വീണ് നടൻ വിശാൽ. ഞായറാഴ്‌ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുണ്ട്. വിഴുപുരത്ത് നടന്ന പരിപാടിക്കിടെയാണ് നടൻ കുഴഞ്ഞുവീണത്.
അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണ്.