കൊടുവള്ളി കിഴക്കോത്ത് നിന്നും 18കാരനെ കാറിൽ തട്ടിക്കൊണ്ടുപോയി
വൈകീട്ട് 4 മണിയോടെ ആയുധങ്ങളുമായെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്

കൊടുവള്ളി :കിഴക്കോത്ത് പരപ്പാറ ഭാഗത്ത് 18 കാരനെ തട്ടിക്കൊണ്ടു പോയി.കാറിൽ എത്തിയ സംഘമാണ് വീട്ടിൽ കയറി 18 വയസുള്ള റോഷൻ എന്ന കുട്ടിയെ തട്ടികൊണ്ട് പോയി. ഇന്ന് വൈകീട്ട് 4 മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. കെ.എൽ 65 എൽ 8306 നമ്പർ കാറിലാണ് സംഘം എത്തിയത്. ഇവര്‍ കടന്നുകളയുന്നതിന്‍റെ ദൃശ്യം സമീപത്തെ അങ്ങാടിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിൽ കാണുന്ന നമ്പറിലുള്ള വണ്ടി കാണുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെറിയിച്ചിട്ടുണ്ട്.