headerlogo
breaking

കുറ്റ്യാടി കായക്കൊടി മേഖലയിൽ ഭൂചലനം; ജനങ്ങൾ പരിഭ്രാന്തിയിലായി

രാവിലെ എട്ടുമണിയോടെ അനുഭവപ്പെട്ട ഭൂചലനം രാത്രിയോടെ ശക്തിയിൽ അനുഭവപ്പെടുകയായിരുന്നു

 കുറ്റ്യാടി കായക്കൊടി മേഖലയിൽ ഭൂചലനം; ജനങ്ങൾ പരിഭ്രാന്തിയിലായി
avatar image

NDR News

18 May 2025 07:58 AM

കുറ്റ്യാടി: കുറ്റ്യാടി കായക്കൊടി എള്ളിക്കാംപാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. നാല്, അഞ്ച് വാർഡുകളിലായി ഇന്നലെയും ഇന്നും ഭൂചലനം അനുഭവപ്പെട്ടത്. എള്ളക്കാമ്പാറ, കാവിൻ്റടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ എട്ടുമണിക്ക് ചെറുതായി അനുഭവപ്പെട്ട ഭൂചലനം ഇന്നലെ രാത്രി എട്ടുമണിയോടെ വീണ്ടും കുറച്ചു കൂടി ശക്തിയിലാണ് അനുഭവപ്പെട്ടത്. റവന്യൂ ഉദ്യോഗസ്ഥരോട് സ്ഥലത്ത് പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.വില്ലേജ് ഓഫീസറും പോലീസും ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. 

       വലിയൊരു ശബ്ദം കേട്ടെന്നും പ്രദേശവാസികൾ സെക്കൻ്റുകൾ മാത്രമാണ് ചലനം തുടർന്നത്.വീട്ടിലെ കസേര ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് ചലനമുണ്ടാവുകയും കട്ടിലിൽ കിടക്കുകയായിരുന്ന വീട്ടുകാർക്ക് തലക്ക് അടി കിട്ടിയത് പോലെ അനുഭവപെട്ടതായും പ്രദേശവാസികൾ പറഞ്ഞു. അടുക്കളയിൽ നിൽക്കുകയായിരുന്ന വീട്ടമ്മയ്ക്ക് കാലിൽ തരിപ്പ് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം നാളെ പരിശോധന നടത്തുമെന്ന് ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു.

 

 

 

 

 

 

 

 

.

NDR News
18 May 2025 07:58 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents