കോഴിക്കോട് നഗരം വൻ ഗതാഗത കുരുക്കിൽ;വാഹനങ്ങൾ തിരിച്ചു പോകുക
ഒരു മണിക്കൂറിനു ശേഷവും തീ അണക്കാൻ സാധിക്കുന്നില്ല

കോഴിക്കോട് : കോഴിക്കോട് പുതിയ ബസ്റ്റാൻഡിലെ കാലിക്കറ്റ് ടെസ്റ്റ് യിൽസിൽ ഇന്ന് വൈകിട്ട് 5:00 മണിയോടെ ഉണ്ടായ തീപിടുത്തം കൂടുതൽ വ്യാപകമായി.ബസ്റ്റാൻഡ് പരിസരം മാത്രമല്ല ബസ്റ്റാൻഡിന്റന് മുന്നിൽ റോഡിലൂടെ സഞ്ചാരം പോലും അപകടകരമായ അവസ്ഥയിലാണ്.
നിലവിൽ ടൗണിൽ വൻ ഗതാഗതക്കുരുക്കിൽ ആണ് നഗരം. ഒരു കാരണവശാലും വളരെ അത്യാവശ്യത്തിന് അല്ലാതെ വാഹനങ്ങളുമായി ആരും നഗരത്തിലേക്ക് വരരുത് എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും നേതാക്കളും ആവശ്യപ്പെട്ടു. അഗ്നിശമന വാഹനങ്ങൾക്ക് ടൗണിൽ സുഗമമായി സഞ്ചരിക്കണമെങ്കിൽ ഗതാഗതക്കുരുക്ക് ഇല്ലാതാക്കണം.