headerlogo
breaking

കോഴിക്കോട് പുതിയ ബസ്റ്റാൻഡിൽ വൻ തീപിടുത്തം

കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക്

 കോഴിക്കോട് പുതിയ ബസ്റ്റാൻഡിൽ വൻ തീപിടുത്തം
avatar image

NDR News

18 May 2025 05:59 PM

കോഴിക്കോട് : കോഴിക്കോട് പുതിയ ബസ്റ്റാൻഡിൽ വൻ തീപിടുത്തം കെട്ടിടത്തിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിലാണ് ആദ്യം തീപിടിച്ചത്.വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തുടർന്ന് തൊട്ടടുത്ത കടകളിലേക്ക് തീ പടർന്നു പിടിച്ചു. ടെക്സ്റ്റൈൽസിന്റെ ഗോഡൗണുകളിൽ ഒട്ടേറെ തുണിത്തരങ്ങൾ സൂക്ഷിച്ചു വെച്ച സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. സംഭവമറിഞ്ഞ് നിരവധി അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. അവധി ദിനമായതിനാൽ ബസ്റ്റാൻഡിൽ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ആളുകളുടെ എണ്ണം കുറവായത് രക്ഷയായിട്ടുണ്ട്.സ്കൂൾ തുറക്കുന്നത് അടുത്തിരിക്കെ ധാരാളം സാധനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ടായിരുന്നു. അതുപോലെ പെരുന്നാളിനോടനുബന്ധിച്ച് കച്ചവടത്തിനായി തുണിക്കടയിൽ നല്ല  സ്റ്റോക്ക് ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.

NDR News
18 May 2025 05:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents