കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു
യുവാവിൻ്റെ ഭാര്യയ്ക്കും വെട്ടേറ്റു

കണ്ണൂർ: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കാഞ്ഞിരക്കൊല്ലി ആമിനത്തോട് ആണ് സംഭവം. മടത്തേടത്ത് ഹൗസിൽ നിധീഷ്(31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിധീഷിൻ്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റിട്ടുണ്ട്. ഇന്നുച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. അജ്ഞാതരായ രണ്ടുപേർ എത്തി നിധീഷിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഘം ബൈക്കിൽ എത്തിയാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ട്.
വീടിന് സമീപത്ത് ആയുധ നിര്‍മാണത്തിന്റെ ആല നടത്തുന്നയാളാണ് നിധീഷ്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ ആലയിലെത്തിയ അക്രമികള്‍ വാക്കുതര്‍ക്കത്തിന് പിന്നാലെ വാക്കത്തിയെടുത്ത് നിധീഷിനെ ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയ ശ്രുതിയ്ക്കും പരിക്കുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.