headerlogo
breaking

കൊയിലാണ്ടി -മുത്താമ്പി റൂട്ടിൽ ഓവർ ബ്രിഡ്ജിന്റെ വിടവിൽ സ്‌കൂട്ടർ യാത്രികൻ കുടുങ്ങി

കമ്പിയിൽ തൂങ്ങി കിടന്ന സ്കൂട്ടർ സാഹസികമായി എടുത്ത് മാറ്റി

 കൊയിലാണ്ടി -മുത്താമ്പി റൂട്ടിൽ ഓവർ ബ്രിഡ്ജിന്റെ വിടവിൽ സ്‌കൂട്ടർ യാത്രികൻ കുടുങ്ങി
avatar image

NDR News

21 May 2025 09:22 PM

കൊയിലാണ്ടി:കൊയിലാണ്ടി - മുത്താമ്പി റൂട്ടിലെ ഓവർ ബ്രിഡ്‌ജിൻ്റെ വിടവിൽ സ്ട്ടർ യാത്രികൻ കുടുങ്ങി. ഫയഫോഴ്സ് എത്തി യുവാവിനെ രക്ഷപ്പെടുത്തി. കമ്പിയിൽ തൂങ്ങി കിടന്ന സ്കൂട്ടർ സാഹസികമായി എടുത്ത് മാറ്റി. ഇന്ന് വൈകുന്നേരം 6 മണിയോടുകൂടിയാണ് സംഭവം. സ്‌കൂട്ടർ യാത്രികൻ തിക്കോടി വരക്കത് മനസിൽ അഷറഫിനാണ് പരിക്കേറ്റത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി അണ്ടർപാസിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ കയറിനിന്ന് ക്രോബാർ ഉപയോഗിച്ച് സ്കൂട്ടർ നീക്കം ചെയ്‌തു. ബ്രിഡ്‌ജിന്റെ ഗ്യാപ്പിൽ നിന്നും യുവാവിനെ പുറത്തെടുക്കുകയും ചെയ്തു.

       ഇദ്ദേഹത്തിന്റെ കാലിനും കൈക്കും പരിക്കേറ്റു. ഗ്രേഡ് എ എസ് ടി ഒ - എം മജീദിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർമാരായ ഹേമന്ത്, ബിനീഷ് കെ, അനൂപ് എൻപി, അമൽദാസ്, രജിലേഷ് പി എം, സുജിത്ത് എസ്പ‌ി, ഹോഗാർഡുമാരായ മാരായ രാജേഷ് കെ പി,പ്രദീപ് കെ,പ്രതീഷ്, ബാലൻ ഇ എം എന്നിവർ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

 

NDR News
21 May 2025 09:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents