headerlogo
breaking

എരവട്ടൂരിൽ വീടിന് തീപിടിച്ചു; അപകടമുണ്ടായത് ഇന്ന് രാത്രി എട്ടുമണിയോടെ

ഒഴിവായത് വൻ അപകടം

 എരവട്ടൂരിൽ വീടിന് തീപിടിച്ചു; അപകടമുണ്ടായത് ഇന്ന് രാത്രി എട്ടുമണിയോടെ
avatar image

NDR News

22 May 2025 10:35 PM

പേരാമ്പ്ര: എരവട്ടൂർ മലേരി മീത്തൽ കുഞ്ഞഹമ്മദ് എന്നയാളുടെ വീടിനോട് ചേർന്ന അടുക്കളയ്ക്ക് തീ പിടിച്ചു. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടർന്നു പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശൻറെയും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ഡി.എം. വിനോദിന്റെയും നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റ് ഉടൻ സ്ഥലത്തെത്തി തീ അണച്ചതിനാൽ അഗ്നിബാധ കൂടുതൽ വ്യാപിക്കാതെ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. 

      നിലയത്തിലെ ഉദ്യോഗസ്ഥരായ ജി.ബി. സനൽ രാജ്, കെ.പി. വിപിൻ, എം.കെ. ജിഷാദ്, എം. മനോജ്, എസ്.എസ്. ഹൃതിൻ ഹോം ഗാർഡുമാരായ കെ.പി. ബാലകൃഷ്ണൻ, രാജീവൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

NDR News
22 May 2025 10:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents