headerlogo
breaking

മാനന്തവാടിയില്‍ അരുംകൊല; യുവതിയെ പങ്കാളി കുത്തിക്കൊന്നു

കുട്ടികൾക്ക് നേരെയും ആക്രമണം, ഒരു കുട്ടിയെ കാണാനില്ല

 മാനന്തവാടിയില്‍ അരുംകൊല; യുവതിയെ പങ്കാളി കുത്തിക്കൊന്നു
avatar image

NDR News

26 May 2025 06:52 AM

വയനാട്: വയനാട് മാനന്തവാടിയിൽ യുവതിയെ പങ്കാളി കുത്തിക്കൊന്നു. അപ്പപ്പാറയിലെ വാകേരിയിലാണ് സംഭവം. എടയൂർക്കുന്ന് സ്വദേശി അപർണയാണ് മരിച്ചത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു. മറ്റൊരു കുട്ടിയെ കാണാനില്ല. ഈ കുട്ടിയെ കണ്ടെത്താൻ തെരച്ചിൽ നടക്കുകയാണ്. കൊലയ്ക്ക് ശേഷം പങ്കാളിയായ യുവാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായും പൊലീസ് തെരച്ചിൽ നടത്തുകയാണ്.    

     പങ്കാളിയായ ഗിരീഷ് ആണ് അപർണ്ണയെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ 14 വയസ്സുള്ള മകൾ അനർഘക്ക് കഴുത്തിനും ചെവിക്കും പരിക്കേറ്റു. 9 വയസ്സുള്ള അബിനയെയാണ് കാണാതായത്. കുട്ടിക്കായി പൊലീസും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. 

 

 

 

NDR News
26 May 2025 06:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents