headerlogo
breaking

കുടുംബത്തിലെ മൂന്നു പേർക്ക് ഇരുമ്പ് ഗ്രില്ലിൽ നിന്ന് ഷോക്കേറ്റു, യുവതി മരിച്ചു

യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റുള്ളവർക്ക് ഷോക്കേറ്റത്

 കുടുംബത്തിലെ മൂന്നു പേർക്ക് ഇരുമ്പ് ഗ്രില്ലിൽ നിന്ന് ഷോക്കേറ്റു, യുവതി മരിച്ചു
avatar image

NDR News

27 May 2025 08:17 AM

വടക്കാഞ്ചേരി: ഇരുമ്പുഗ്രില്ലിൽനിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക (41)യാണ് മരിച്ചത്. സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്ക്, രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് പരിക്കേറ്റു.

     ലൈഫ് മിഷൻ പദ്ധതിയിൽ വീടുനിർമാണം നടക്കുന്നതിനാൽ ഇവർ പുന്നം പറമ്പിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിനു പിറകിലെ ഇരുമ്പുഗ്രില്ലിൽ പിടിച്ച ഉടൻ രേണുകയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കരച്ചിൽ കേട്ട് മകൾ ദേവാഞ്ജനയും സഹോദരൻ രതീഷും രക്ഷപ്പെടുത്താൻ നടത്തിയ ശ്രമത്തിനിടെ ഇരുവരും ഷോക്കേറ്റ് തെറിച്ചുവീണു. മൂന്നുപേരെയും വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രേണുകയെ രക്ഷിക്കാനായില്ല. അധികൃതരുടെ പരിശോധനയ്ക്കു ശേഷമേ ഗ്രില്ലിൽ എങ്ങനെ വൈദ്യുതിയെത്തിയെന്ന് അറിയാൻ കഴിയൂ.

 

NDR News
27 May 2025 08:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents