headerlogo
breaking

വടകര ദേശീയപാതയിലെ സർവീസ് റോഡിൽ വൻ ഗർത്തം രൂപം കൊണ്ടു

കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

 വടകര ദേശീയപാതയിലെ സർവീസ് റോഡിൽ വൻ ഗർത്തം രൂപം കൊണ്ടു
avatar image

NDR News

28 May 2025 07:28 PM

വടകര: വടകരയിൽ ദേശീയപാതയിൽ റോഡിൽ വൻ ഗർത്തം രൂപംകൊണ്ടു. വടകര ലിങ്ക് റോഡ് ഭാഗത്ത് കോഴിക്കോട്ടേക്ക് പോകുന്ന റൂട്ടിലാണ് ഗർത്തം രൂപം കൊണ്ടത്. റോഡിൽ കുഴി രൂപപ്പെട്ടതോടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.  

     കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. ദേശീയപാത കരാർ കമ്പനി അധികൃതർ കുഴി നികത്താൻ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും വളരെ വൈകിയും പ്രശ്നം പരിഹരിച്ചിട്ടില്ല.

NDR News
28 May 2025 07:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents