കൊയിലാണ്ടി പാലക്കുളത്ത് ദേശീയപാതയിൽ വൻമരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു
കാർ യാത്രക്കാരായ രണ്ട് പേർ അത്ഭുതകരമായി അത്ഭുതകരമായി രക്ഷപ്പെട്ടു
                        കൊയിലാണ്ടി: ദേശീയപാതയിൽ പാലക്കുളം സിൽക്ക് ബസാറിൽ വൻമരം കടപുഴകി വീണു. ഇന്ന് രാത്രി 7.30ഓടെയാണ് സംഭവമുണ്ടായത്. മരം വീഴുമ്പോൾ കടന്നു പോകുകയായിരുന്ന കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രണ്ടു പേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. മരം വീഴുന്നത് കണ്ട യാത്രക്കാർ ഉടൻ തന്നെ കാർ സൈഡിലേക്ക് വെട്ടിച്ച് നിർത്തി വാഹനത്തിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
ഓടിക്കൂടിയ പ്രദേശവാസികൾ ഉടൻ രക്ഷാപ്രവർത്തനം നടത്തി. ഇപ്പോഴും കാർ മരത്തിനടിയിലാണ്. അപകടത്തിൽ ഒരു പോസ്റ്റ് തകർന്നിട്ടുണ്ട്. നിലവിൽ ദേശീയ പാതയിൽ വൻ ഗതാഗാതകുരുക്കാണ് അനുഭവപ്പെടുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ്, അഗ്നിരക്ഷാ സേന എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.

