ബസ് അപകടത്തിൽ പെട്ട് മണ്ണാർക്കാട് എംപ്ലോയ്മെന്റ് ഓഫീസർ മരിച്ചു
മെയ് 31ന് റിട്ടേയർമെൻ്റിൻ്റെ ഭാഗമായ തിരക്കിലായിരുന്നു പ്രസന്നകുമാരി

പാലക്കാട്: മണ്ണാർക്കാട് സ്വകാര്യ ബസ് അപകടത്തിൽ പെട്ട് മണ്ണാർക്കാട് എംപ്ലോയ്മെന്റ് ഓഫീസർ മരിച്ചു. മണ്ണൂർ സ്വദേശിനിയായ പ്രസന്നകുമാരിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ അപകടമുണ്ടായത്. മെയ് 31ന് റിട്ടേയർമെൻ്റിൻ്റെ ഭാഗമായ തിരക്കിലായിരുന്നു പ്രസന്നകുമാരി. വീട്ടിൽ നിന്നും ഓഫീസിലേക്ക് വരുന്ന വഴി മണ്ണാർക്കാട് വെച്ച് അപകടത്തിൽ പെടുകയായിരുന്നു. പ്രസന്നകുമാരിയുടെ ദേഹത്ത് ബസിൻ്റെ ഡോർ തട്ടുകയായിരുന്നു. റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും