headerlogo
breaking

കോഴിക്കോട് ജില്ലയിൽ 18 കോവിഡ് കേസുകൾ; രാജ്യത്ത് 4 മരണം

കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം 300 കടന്നു

 കോഴിക്കോട് ജില്ലയിൽ 18 കോവിഡ് കേസുകൾ; രാജ്യത്ത് 4 മരണം
avatar image

NDR News

03 Jun 2025 07:43 AM

കോഴിക്കോട്: രാജ്യത്ത് പുതുതായി 23 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സജീവ കേസുകളുടെ എണ്ണം 3961 ആയി. 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായ നാലുപേരുടെ മരണവും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ കോവിഡ് കേസുകളുടെ എണ്ണം 300 കടന്നതായി കർണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഔദ്യോഗ്‌കമായി വ്യക്തമാക്കി. കോവിഡ് കേസുകളുടെ എണ്ണം കൂടുകയും വേനലവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കുകയും ചെയ്‌ത സാഹചര്യത്തിൽ സർക്കാർ അതീവ ജാഗ്രതയിലാണ്. 

    കേന്ദ്രസർക്കാർ കണക്ക് പ്രകാരം കേരളത്തിൽ 1435 ആക്റ്റീവ് കേസുകളാണ് ഇപ്പോഴുള്ളത്. 35 പേർ പുതുതായി രോഗബാധിതരായി. കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ 717 പേർക്ക് രോഗം വന്നുപോയിട്ടുണ്ട് ഞായറാഴ്ച മാത്രം 161 പേരാണ് രോഗമുക്തരായത്. പരിശോധന നിർബന്ധമാക്കിയിട്ടില്ലെങ്കിലും മെയ് മാസം കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 18 കോവിഡ് കേസുകൾ. വിവിധ ലാബുകളിൽ നടത്തിയ പരിശോധനകളിൽ ആണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തത്. നിലവിൽ പടർന്നുപിടിക്കുന്ന ജലദോഷവും പനിയും ഏറെക്കുറെ കോവിഡ് ആണെന്ന് നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. മൊത്തത്തിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഭേദമാകുന്ന തരത്തിലാണ് കൂടുതൽ പേരിലും രോഗം കാണപ്പെടുന്നത്. മറ്റ് അസുഖങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു.

NDR News
03 Jun 2025 07:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents