കൊഴുക്കലൂരിൽ ഏഴു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു
പല്ല് തേച്ചു കൊണ്ടിരിക്കെ തെരുവ് നായ്ക്കൾ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നു

മേപ്പയ്യൂർ: കൊഴുക്കല്ലൂരിൽ ഏഴ് വയസ്സുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം .ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. കൊഴുക്കല്ലൂർ സ്വദേശി അനീഷിന്റെ മകൾ അൻവിയ (7)യ്ക്ക് ആണ് തെരുവ് നായയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
രാവിലെ പല്ല് തേച്ചു കൊണ്ടിരിക്കെ തെരുവ് നായ്ക്കൾ കൂട്ടമായി എത്തി കുട്ടിയെ ആക്രമിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.