കൈതപൊയിലിൽ നിർത്തിയിട്ടിരുന്ന ബൊലേറോ വാഹനം മോഷ്ടിക്കാൻ ശ്രമം; കയ്യോടെ പൊക്കി നാട്ടുകാർ
മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുനീബ് ആണ് പിടിയിലായത്
അടിവാരം: നിർത്തിയിട്ട വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടി. താമരശ്ശേരി കൈതപ്പോയിലിൽ നിര്‍ത്തിയിട്ടിരുന്ന ബൊലേറോയാണ് പ്രതി മോഷ്ടിക്കാന്‍ ശ്രമിച്ചത്. വാഹനവുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതിയെ പിടികൂടിയത്. മലപ്പുറം വള്ളിക്കുന്ന് സ്വദേശി 32 കാരനായ മുനീബ് ആണ് പിടിയിലായത്.
ഇയാള്‍ വാഹനവുമായി കടന്നു കളയാനുള്ള ശ്രമത്തിനിടെ മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടവും ഉണ്ടായി. അടിവാരം നൂറാംതോട് സ്വദേശി സൗഫീക് എന്നയാളുടെ ബൊലേറോയാണ് മുനീബ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.

