headerlogo
breaking

കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനായി തിരച്ചിൽ

ലഹരി നൽകിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിക്കുന്നതെന്ന് കുട്ടി

 കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച  യുവാവിനായി തിരച്ചിൽ
avatar image

NDR News

05 Jun 2025 03:46 PM

കുറ്റ്യാടി:കുറ്റ്യാടിയിൽ കുട്ടികളെ മയക്കു മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനായി അന്വേഷണം ഊർജിതമാക്കി. കുറ്റ്യാടി അടുക്കത്ത് സ്വദേശി അജ്നാസിനെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുറ്റ്യാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ലഹരി നൽകിയ ശേഷം നിരവധി തവണ ഇയാൾ പീഡനത്തിരയാക്കിയെന്നും തൻ്റെ സുഹൃത്തുക്കൾ ഇരയാക്കപ്പെട്ടെന്നും കുട്ടി പറഞ്ഞു

     വീട്ടുകാർ ഉറങ്ങിയ ശേഷം തന്നെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെടും. ശേഷം കാറുമായി അജ്നാസിൻറെ വീട്ടിലേക്ക് കൊണ്ടു പോകും. അവിടെ വെച്ചാണ് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്. ലഹരി നൽകിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിക്കുന്നതെന്നും കുട്ടി പറയുന്നു.

NDR News
05 Jun 2025 03:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents