headerlogo
breaking

തിരുവനന്തപുരം പിഎംജിയിൽ ടിവിഎസ് ഷോറൂമിൽ വൻ തീപിടുത്തം

കെട്ടിടത്തിൽ 250ഓളം വാഹനങ്ങൾ ഉണ്ടായിരുന്നതായാണ് ഷോറൂം ഉടമ

 തിരുവനന്തപുരം പിഎംജിയിൽ ടിവിഎസ് ഷോറൂമിൽ വൻ തീപിടുത്തം
avatar image

NDR News

07 Jun 2025 06:40 AM

തിരുവനന്തപുരം: പിഎംജിയിലെ ടിവിഎസ് ഷോറൂമിൽ വലിയ തീപിടിത്തം. പുലർച്ചെ 3.45നായിരുന്നു തിപിടുത്തം. തൊട്ടടുത്ത കടകളിലെ സെക്യൂരിറ്റി ജീവനക്കാരാണ് തീപിടുത്തത്തിന്റെ വിവരം അറിയിക്കുന്നത്. എട്ടോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തിയ ശേഷമാണ് ടി ഒരുവിധം അണയ്ക്കാൻ സാധിച്ചത്. കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ തീ പൂർണ്ണമായി കെടുത്തിയിട്ടുണ്ട്. എന്നാൽ സ്പെയർ പാർട്സ് അടക്കം സൂക്ഷിക്കുന്ന നിലയിലും മുകളിലത്തെ ടെറസ് ഭാ​ഗത്തുമുള്ള തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സ്.

       കെട്ടിടത്തിൽ 250ഓളം വാഹനങ്ങൾ ഉണ്ടായിരുന്നതായാണ് ഷോറൂം ഉടമ വ്യക്തമാക്കുന്നത്. ഇതിൽ ഭൂരിപക്ഷം വാഹനങ്ങളും പുറത്തെത്തിച്ചിട്ടുണ്ട്. കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. കെട്ടിടത്തിൻ്റെ മുകളിലത്തെ ഷട്ടറുകളും ​ഗ്ലാസുകളും പൊളിക്കുന്നുണ്ട്. തൊട്ടടുത്ത് കെട്ടിടങ്ങൾ ഇല്ലായെന്നതാണ് ആശ്വാസകരമായ കാര്യം. പ്രാഥമികഅനുസരിച്ച് ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പറയപ്പെടുന്നു.

 

 

NDR News
07 Jun 2025 06:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents