headerlogo
breaking

താമരശ്ശേരി ചുരത്തിൽ നാളെ മുഴുവൻ നിയന്ത്രണം;പാർക്കിംഗ് അനുവദിക്കില്ല

ഇന്ന് വൈകിട്ട് 7 മണി മുതൽ പാർക്കിംഗ് നിരോധിച്ചിരുന്നു

 താമരശ്ശേരി ചുരത്തിൽ നാളെ മുഴുവൻ നിയന്ത്രണം;പാർക്കിംഗ് അനുവദിക്കില്ല
avatar image

NDR News

07 Jun 2025 09:41 PM

താമരശ്ശേരി: സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി താമരശ്ശേരി ചുരത്തിൽ അവധി ദിവസമായ നാളെ (ഞായർ) സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി. നാളെ രാവിലെ 10 മണി മുതൽ വളവുകളിൽ പാർക്കിംഗ് അനുവദിക്കില്ല. പാർക്കിംഗ് നിരോധനത്തോടൊപ്പം ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. പെരുന്നാൾ പിറ്റേദിവസം ആയ നാളെ വയനാട്ടിലേക്ക് പോകുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിക്കും എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. 

     കണ്ണൂർ കൊട്ടിയൂർ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി പാൽചുരം വഴി നാളെ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മാനന്ത വാടിയിലേക്കുള്ള വാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകണമെന്ന് പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആഘോഷ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും താഴ്വാരത്ത് നിന്നും ധാരാളം ആളുകൾ ചുരു കയറുന്നതിനാൽ വൻ ഗതാഗത തടസം അനുഭവപ്പെടാറുണ്ടായിരുന്നു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസുമെല്ലാം ചേർന്ന് സുഗമമായ ഗതാഗതം ഉറപ്പു വരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും മിക്ക ദിവസങ്ങളിലും ഗതാഗതം സ്തംഭിക്കുകയാണ് പതിവ്.

 

 

NDR News
07 Jun 2025 09:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents