276കുപ്പി വിദേശ മദ്യവുമായി വടകരയിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ
തിരുപ്പൂർ കാങ്കയം സ്വദേശി ശങ്കര് (35) ആണ് പിടിയിലായത്

വടകര: ലോറിയിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി വടകരയിൽ തമിഴ്‌നാട് സ്വദേശി എക്സൈസിൻറെ പിടിയിൽ. തിരുപ്പൂർ കാങ്കയം സ്വദേശി ശങ്കര് (35) ആണ് പിടിയിലായത്. ലോറിയിൽ നിന്നും 23 കെയ്‌സുകളിലായി സൂക്ഷിച്ചിരിക്കുന്ന 276 കുപ്പി വിദേശ മദ്യമാണ് പിടിച്ചെടുത്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ദേശീയപാതയിൽ വടകര ലിങ്ക് റോഡിനോട് ചേർന്ന ഭാഗത്തുനിന്നാണ് വാഹനം പിടികൂടിയത്.
ലോറിയുടെ പിൻഭാഗത്തെ കെയ്‌സുകളിൽ സൂക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തമിഴ്‌നാട്ടിൽ നിന്നും ചേനയുമായെത്തിയതാണ് ഈ ലോറി. ചേന കണ്ണൂരിൽ നിന്ന് ഇറക്കി തിരിച്ച് പോകുന്നതിനിടെയാണ് മാഹിയിൽ നിന്നും മദ്യം വാങ്ങിയത്.