headerlogo
breaking

നാദാപുരത്ത് സഹോദരങ്ങളായ രണ്ടുപേർക്ക് വെട്ടേറ്റു

സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തുന്നുണ്ട്

 നാദാപുരത്ത് സഹോദരങ്ങളായ രണ്ടുപേർക്ക് വെട്ടേറ്റു
avatar image

NDR News

10 Jun 2025 11:32 PM

കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങളായ രണ്ടുപേർക്ക് വെട്ടേറ്റു. കെഎസ്എസ് വാടക സ്റ്റോർ ഉടമകളായ ഊരംവീട്ടിൽ നാസർ, സഹോദരൻ സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ചിറകുനി ബഷീർ ആണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

     ബഷീറിന്റെ വീട്ടിൽ വെച്ചാണ് സഹോദരങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. വാട്സാപ്പ് ഗ്രൂപ്പിൽ ബഷീർ നാസറിനെയും സലീമിനെയും മോശമായി പരാമർശിച്ചത് ചോദിക്കാനാണ് ഇരുവരും ബഷീറിന്റെ വീട്ടിലെത്തിയത്. ഇതിനിടെയാണ് ബഷീർ രണ്ടു പേരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. നാസറിന്റെ വയറിനും സലീമിൻ്റെ കൈയ്ക്കുമാണ് പരിക്ക്. ഇരുവരെയും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് പോലീസെത്തി പരിശോധന നടത്തുന്നുണ്ട്

NDR News
10 Jun 2025 11:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents