തകർന്ന് വീണ വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും
അഹമ്മദാബാദ് വിമാനത്താവളം അഞ്ചുമണി വരെ അടച്ചിട്ടു
അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിച്ച് അഹമ്മദാബാദിൽ നടന്ന വിമാന ദുരന്തത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയരൂപണിയും. 30 മരണമാണ് എയർ ഇന്ത്യ സ്ഥിരീകരിച്ചത് എന്നാൽ 105 പേർ മരണപ്പെട്ടതായി ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. വിമാനം പറന്നുയർന്ന അഞ്ചു മിനിറ്റിനകമാണ് അപകടം. വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പറന്നുയർന്നു ഏതാനും മിനിറ്റുകൾക്കകം ജനവാസ മേഖലയിൽ ഫ്ലാറ്റിന് സമീപം തകർന്നുവീണ വിമാനത്തിൽ വിദേശ പൗരന്മാരടക്കം 242 പേരാണ് ഉണ്ടായിരുന്നു.ദുരന്ത സ്ഥലത്തുനിന്നും അങ്ങേയറ്റം ഭേദകമായ രംഗങ്ങളാണ് വരുന്നത്. 53 ബ്രിട്ടീഷ് പൗരന്മാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.ആറ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും ഉണ്ട്. 11 കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നു.12 ജീവനക്കാരാണ് ഉണ്ടായിരുന്നത്.
വിമാനം ഏതാണ്ട് പൂർണമായിട്ട് തന്നെ കത്തി അമൃത നിലയിലാണ് ടേക്ക് ഓഫ് ചെയ്ത് ഉടനെ ആയതിനാൽ വിമാനത്തിൽ പരമാവധി ഇന്ധനം ഉണ്ടായിരുന്നു. ഈ ഇന്ധനം തീപിടിച്ചാണ് വലിയ ദുരന്തമായി മാറിയത്. വിമാനം പറന്നു വരുമ്പോൾ പ്രതികൂല കാലാവസ്ഥ ഉണ്ടായിരുന്നില്ല. 200 ഓളം ഫയർ യൂണിറ്റുകൾ ഇപ്പോൾ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ഏറെ പരിചയസമ്പന്നരായ പൈലറ്റ് മാരാണ് വിമാനം പറത്തിയിരുന്നത്. വിവിധ സംസ്ഥാന മന്ത്രിമാരും കേന്ദ്രമന്ത്രിമാരും അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്.

