നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി
വിമാനത്താവള കമ്പനി പി.ആർ.ഒയുടെ മെയിലിലേക്കാണ് ഭീഷണിസന്ദേശം വന്നത്

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ പ്രാർത്ഥനാ ഹാളിൽ രണ്ട് പൈപ്പ് ബോംബുകൾ വെച്ചെന്നായിരുന്നു ഭീഷണി. സി.ഐ.എസ്.എഫും പോലീസും അരിച്ചുപെറുക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. വിമാനത്താവള കമ്പനി പി.ആർ.ഒയുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
അതേസമയം തായ്ലൻഡിൽ എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടർന്ന് വിമാനം ഫുക്കറ്റ് വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. ഫുക്കറ്റ് വിമാനത്താവളത്തിൽ നിന്നും ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ന് രാവിലെ 9.30ന് പുറപ്പെട്ട എ.എ 379 എയർ ഇന്ത്യ വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനത്തിൽ 156 യാത്രക്കാർ ഉണ്ടായിരുന്നു.