പേരാമ്പ്ര ചെറുവണ്ണൂരിൽ ഇന്ന് മൂന്ന് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു
ചെറുവണ്ണൂർ ടൗണിൽ വെച്ചാണ് 3 പേർക്ക് കടിയേററത്

ചെറുവണ്ണൂർ : ചെറുവണ്ണൂർ അങ്ങാടിയിൽ നാട്ടുകാർക്ക് നേരെ പേപ്പട്ടി ആക്രമണം. ഇന്ന് രാവിലെ 8 മണിയോടെയാണ് ചെറുവണ്ണൂർ ടൗണിൽ വെച്ച് 3 പേർക്ക് കടിയേററത്. പേപ്പട്ടി ആളുകളെ പ്രകോപനമില്ലാതെ കടന്നാക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നാട്ടുകാർ സംഘം ചേർന്ന് പേപ്പട്ടിയെ പിടികൂടാൻ ശ്രമിച്ചു.
ഒടുവിൽ നാട്ടുകാർ തന്നെ തല്ലി കൊന്നു. മഴക്കാലമായതോടെ ചെറുവണ്ണൂരിലും പരിസരങ്ങളിലും അലഞ്ഞു തിരിയുന്ന നായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. രണ്ടാം ശനിയാഴ്ചയായതിനാൽ സ്കൂൾ വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ വാൻ ദുരന്തമാണ് ഒഴിവായത്.