headerlogo
breaking

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (തിങ്കളാഴ്ച) അവധി

കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു

 കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (തിങ്കളാഴ്ച) അവധി
avatar image

NDR News

15 Jun 2025 08:07 PM

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾക്കും ട്യൂഷൻ സെൻററുകൾക്കും മദ്രസകൾക്കും അങ്കണവാടികൾക്കും  അവധി ബാധകമാണ്. കനത്ത മഴയെത്തുടർന്ന് തൃശ്ശൂർ കാസർഗോഡ് വയനാട് മലപ്പുറം ജില്ലകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലെ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങിയത് അപകടസാധ്യത വർദ്ധിപ്പിച്ചു. വിലങ്ങാട് പുഴയിൽ വെള്ളം പൊങ്ങിയത് ഭീഷണിയായിട്ടുണ്ട്. തൊട്ടിൽപാലം പുഴയിലും വെള്ളം പൊങ്ങിയിട്ടുണ്ട്. വെള്ളം പൊങ്ങിയതിനാൽ വായാട് റോഡിലൂടെ ഗതാഗതം നിരോധിച്ചു. 

    നാളെ(ജൂൺ 16) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

NDR News
15 Jun 2025 08:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents