കൊച്ചി പറവൂരിൽ മൂന്നു പെൺകുട്ടികളെ കാണാതായി
പള്ളിത്താഴം ഗവൺമെൻറ് സ്കൂളിലെ വിദ്യാർഥിനികൾ

കൊച്ചി: പറവൂരിൽ പ്രായ പൂർത്തിയാകാത്ത മൂന്ന് പെൺ കുട്ടികളെ കാണാതായി.പറവൂർ പ്രൈമറ്റ് ഹോസ്റ്റലിലെ അന്തേവാസികൾ ആയിരുന്നു. പള്ളിത്താഴം ഗവൺമെൻറ് സ്കൂളിലെ വിദ്യാർഥിനികളായിരുന്നു പെൺകുട്ടികൾ.
പരാതി ലഭിച്ചതിനെ തുടർന്ന് പറവൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികൾ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ബസ്റ്റാൻഡും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മൂന്നുപേരും സമയത്തെ ഇറങ്ങിപ്പോയതാണ് എന്നാണ് കരുതപ്പെടുന്നത്.