കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് ഇന്ന് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു
റോഡിലെ വെള്ളക്കെട്ടിലൂടെ ജീപ്പ് ഓടുമ്പോഴാണ് നിയന്ത്രണം വിട്ടത്

കൊടുവള്ളി:കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. രാവിലെ ഏഴിന് ദേശീയ പാതയിൽ വെണ്ണക്കാട് വെച്ചായിരുന്നു അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ജിതിനെ പരുക്കുകളോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നു ലക്ഷം കിലോമീറ്ററിൽ അധികം ഓടിയ വാഹനം ഇപ്പോൾ ഓടിക്കാൻ കണ്ടീഷനിൽ അല്ല എന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. റോഡിലെ വെള്ളക്കെട്ടിലൂടെ ജീപ്പ് ഓടുമ്പോഴാണ് നിയന്ത്രണം വിട്ടത്. നിലവിൽ ഇപ്പോൾ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ ജീപ്പ് ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാവുക.