പാലേരിയിൽ ഇന്ന് വൈകിട്ട് വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് തീ പിടിച്ചു
വീട്ടിൽ ആൾതാമസം ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി

പാലേരി: പാലേരി അങ്ങാടിക്കടുത്ത വീട്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. പരേതനായ കിഴക്കയിൽ കുഞ്ഞിരാമൻ നായരുടെ മകൾ രമണിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കാണ് തീപിടിച്ചത്. ഇന്ന് വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.
തീ പിന്നീട് വീട്ടിലേക്കും പടർന്നു. വീട്ടിൽ ആൾതാമസം ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. പേരാമ്പ്രയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. വീട് തുറന്നു പരിശോധിച്ചാലെ നഷ്ടം കണക്കാനാവൂ എന്ന് പരിസര വാസികൾ പറഞ്ഞു. ഏതായാലും പട്ടാപ്പകൽ ഉണ്ടായ തീപ്പിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.