സ്കൂൾ ഗ്രൗണ്ടിൽ വച്ച് അധ്യാപിക വിദ്യാർത്ഥിയെ കാറിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി
വിദ്യാർത്ഥിനിയുടെ കാലിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

മലപ്പുറം: സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വിദ്യാർത്ഥിയെ അധ്യാപിക കാറിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ഇതിനെ തുടർന്ന് മലപ്പുറം എംഎസ്‌പി സ്‌കൂളിൽ വിദ്യാർത്ഥി പ്രതിഷേധം നടക്കുകയാണ്.. അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി.
വിദ്യാർത്ഥിനിയുടെ കാലിൽ ഗുരുതരമായി പരിക്കേറ്റു. അധ്യാപികക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. നിലവിൽ സ്‌കൂളിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയാണ്.