അരിക്കുളം കുളമുള്ള ചാലിൽ റാഷിദ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
മഞ്ഞപ്പിത്തം ബാധിച്ചതിനാൽ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു

അരിക്കുളം: അരിക്കുളം വാകമൊളി സ്വദേശി കുളമുള്ള ചാലിൽ റാഷിദ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. 28 വയസ്സായിരുന്നു. അസുഖം മൂർച്ഛിച്ചതിനാൽ രണ്ടാഴ്ചയോളമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സലാം ആണ് പിതാവ്' കുഞ്ഞിപ്പാത്തു മാതാവ്' സഹോദരങ്ങൾ: മുഹമ്മദ്, നൗഫൽ. റഹിയയാണ് ഭാര്യ: ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്. കബറടക്കം ഇന്ന് രാത്രി 11 മണിയോടെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.