കുളത്തൂപ്പുഴയിൽ ഇന്ന് ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു, ഭർത്താവ് ഒളിവിൽ
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണുകയാണ് (36) കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊല പാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. ഭർത്താവ് സാനുകുട്ടൻ ഒളിവിലാണ്. കത്രിക ഉപയോഗിച്ചാണ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊല പാതകത്തിന് കാരണമെന്നാണ് സൂചന. കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സാനുവിന് രേണുകയെ സംശയമായിരുന്നു വെന്നും നിരന്തരം ഇതുസംബന്ധിച്ച് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഇന്ന് വഴക്കിനിടെ കയ്യിൽ കിട്ടിയ കത്രിക ഉപയോഗിച്ച് രേണുകയുടെ കഴുത്തിനും പുറത്തും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. രേണുകയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കുളത്തൂപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.