headerlogo
breaking

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് എബിവിപി വിദ്യാഭ്യാസ ബന്ദ്

തമ്പാനൂരിൽ വച്ച് സംസ്ഥാന സെക്രട്ടറിയെ അക്രമിച്ചതിൽ പ്രതിഷേധിച്ച് ആണ് സമരം

 പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് എബിവിപി വിദ്യാഭ്യാസ ബന്ദ്
avatar image

NDR News

22 Jun 2025 06:24 PM

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. തിരുവനന്തപുരം തമ്പാനൂരിൽ വച്ച് സംസ്ഥാന സെക്രട്ടറിയെ അക്രമിച്ചതിൽ പ്രതിഷേധിച്ച് ആണ് സമരം. പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ത് നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. 50 ഓളം വരുന്ന സിപിഎം പാർട്ടി ഗുണ്ടകൾ പോലീസിന്റെ സാന്നിധ്യത്തിൽ വച്ച് അതിക്രൂരമായി അക്രമം അഴിച്ചുവിട്ടു. പ്രതികളായ ഗുണ്ടകളെ പോലീസ് സംരക്ഷിച്ചു വെന്നും നേതാക്കൾ ആരോപിച്ചു. 

     ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ കേരള പോലീസ് സംരക്ഷിക്കുക യാണെന്നാണ് പ്രധാന ആരോപണം. എബിവിപി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തിയ സമരങ്ങൾക്കെതിരെ നടക്കുന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്.

NDR News
22 Jun 2025 06:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents