ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. 62 പേര്‍ക്ക് പരിക്കേറ്റു. 36 പേർ ചെങ്ങന്നൂർ സർക്കാർ ആശുപത്രിയിലും 26 പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. തൊട്ടുമുന്നിൽ ഉണ്ടായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ പിറകിൽ ഇടിക്കാതിരിക്കാൻ വേണ്ടി പെട്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ ബസ് തിരിച്ചതാണ് അപകടത്തിന് ഇടയായതെന്ന് പറയപ്പെടുന്നു.
അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ ഷൈൻ രാജിന്റെ കാലുകൾ ഒടിഞ്ഞു. അപകട സ്ഥലം മന്ത്രി സജി ചെറിയാനും കൊടിക്കുന്നിൽ സുരേഷ് എംപിയും സന്ദർശിച്ചു. അപകടത്തെ പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജീവഹാനി ഉണ്ടാവാതെ രക്ഷപ്പെടുകയായിരുന്നു.