headerlogo
breaking

ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത ഉള്ളിയേരി മുണ്ടോത്ത് സ്വദേശി പിടിയിൽ

പഞ്ചാബ് നാഷണൽ ബാങ്കിൽ നടത്തിയ ക്രമക്കേടിലാണ് കേസ് രജിസ്റ്റർ ചെയ്തത്

 ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത ഉള്ളിയേരി മുണ്ടോത്ത് സ്വദേശി പിടിയിൽ
avatar image

NDR News

22 Jun 2025 07:41 PM

കോഴിക്കോട്: ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പൊലീസ് പിടിയിലായി. ഉള്ളിയേരി മുണ്ടോത്ത് സ്വദേശി കരുവാൻകണ്ടി റസാഖി(50)നെയാണ് ആശുപത്രിയിൽ വച്ച് പൊലീസ് ഇൻസ്പെക്ടർ ജിതേഷും പിടികൂടിയത്. കോഴിക്കോട് കെപി കേശവമേനോന് റോഡിൽ പ്രവർത്തിക്കുന്ന പഞ്ചാബ് നാഷണൽ ബാങ്കിൽ നടത്തിയ ക്രമക്കേടിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2015 ഫെബ്രുവരിയിലാണ് ഇയാൾ ബാങ്കിൽ നിന്ന് ഭവന വായ്‌പ എടുത്തത്.

    വർഷങ്ങളായി ഇതിൽ തിരിച്ചടവ് മുടങ്ങിക്കിടക്കുകയായിരുന്നു. അതേസമയം ഈ ബാങ്കിൽ ഈടായി വച്ച വസ്‌തു അധികൃതർ അറിയാതെ ഭാര്യയുടെ പേരിലേക്ക് മാറ്റുകയും അതേ വസ്തു ഉപയോഗിച്ച് മറ്റൊരു ബാങ്കിൽ നിന്ന് ലോൺ തരപ്പെടുത്തുകയും ചെയ്തു‌. പഞ്ചാബ് നാഷനൽ ബാങ്കിന് 1,36,27,784 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

NDR News
22 Jun 2025 07:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents