ഉള്ളിയേരിയിൽ ഇന്ന് രാവിലെ പെട്രോൾ പമ്പിലേക്ക് കാർ ഇടിച്ചു കയറി അപകടം
കുറുവങ്ങാട് സ്വദേശികളായ മൂന്നു പേർക്ക് പരിക്കേറ്റു

ഉള്ളിയേരി: ഉള്ളിയേരി പഞ്ചായത്തിലെ മുണ്ടോത്ത് നിയന്ത്രണംവിട്ട കാർ പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെ 9മണിയോടെ നയാര പെട്രോൾ പമ്പിൽ ആണ് സംഭവം. കാറിൽ സഞ്ചരിച്ച കുറുവങ്ങാട് സ്വദേശികളായ മൂന്നു യുവാക്കൾക്ക് അപകടത്തിൽ പരിക്കേറ്റു.
അപകടം നടന്ന ഉടനെ പമ്പിൽ ഉണ്ടായിരുന്നവരും സമീപവാസികളും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി അപകട സാധ്യതയില്ലെന്ന് ഉറപ്പുവരുത്തി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.