നിലമ്പൂർ എണ്ണിത്തുടങ്ങി; പോസ്റ്റൽ വോട്ടിൽ ഷൗക്കത്ത് ബഹുദൂരം മുന്നിൽ
കേരളം ഉദ്യോഗത്തോടെ കാത്തുനിൽക്കുന്ന അന്തിമ തെരഞ്ഞെടുപ്പ് ഫലം 11 മണിയോടെ

നിലമ്പൂർ : കേരളം ഉറ്റുനോക്കിയ നിലമ്പൂർ നിയമസഭ ഉപ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ വോട്ടിന് ആര്യഭടൻ ഷൗക്കത്ത് മുന്നിലാണ്. കഴിഞ്ഞവർഷത്തെ 93 പോസ്റ്റൽ വോട്ട്എന്ന ലീഡ് മറികടന്ന് 724 വോട്ടിന് ആര്യാടൻ ഷൗക്കത്ത് മുന്നിലാണ്. പിവി അൻവർ 26 പോസ്റ്റൽ വോട്ടുകൾ നേടി.1403 ഹോസ്റ്റൽ വോട്ടുകളാണ് ഉള്ളത്.ആദ്യ സൂചന അനുസരിച്ച് പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ഏറെഎൽഡിഎഫ് സ്ഥാനാർത്ഥി പിറകിലാണ്.. വിപുലമായ ഒരുക്കങ്ങൾ നടത്തിയ വോട്ടെണ്ണൽ 8 മണിയോടെ ചുങ്കത്തറ മാർത്തോമാ കോളജിലാണ് ആരംഭിച്ചത്.