headerlogo
breaking

അത്തോളി കുനിയിൽ കടവിൽ അധ്യാപിക പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി

അത്തോളി ഭാഗത്ത് നിന്നും നടന്ന് എത്തി കുനിയിൽ കടവ് പുഴയിലേക്ക് ചാടുകയായിരുന്നു

 അത്തോളി കുനിയിൽ കടവിൽ അധ്യാപിക പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി
avatar image

NDR News

23 Jun 2025 01:29 PM

അത്തോളി :കുനിയിൽ കടവ് പുഴയിൽ അധ്യാപിക ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൽസമയം ഇടപ്പെട്ട മത്സ്യത്തൊഴിലാളി അധ്യാപികയെ രക്ഷപെടുത്തി. അണ്ടിക്കോട് സ്വദേശിയായ അധ്യാപികയെ കൈക്കും തലക്കും പരിക്കുകളോടെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ 8 മണിയോടെ സംഭവം . അത്തോളി ഭാഗത്ത് നിന്നും നടന്ന് എത്തി കുനിയിൽ കടവ് പുഴയിലേക്കാണ് സ്ത്രീ ചാടിയത്. പാലത്തിന്റെ നാലാമത്തെ തൂണിന് സമീപത്തേക്ക് തെറിച്ച വീണ സ്ത്രീ മുരു ശേഖരിക്കുന്ന തോണിയിലേക്ക് വീഴുകയായിരുന്നു.

    തോണിയിൽ തട്ടി വെള്ളത്തിലേക്കും വീണു. മുരു ശേഖരിക്കുകയായിരുന്ന കണ്ടപ്പൻ കണ്ടി താഴെ രാജൻ വെള്ളത്തിൽ നിന്നും തോണിയിലേക്ക് മാറ്റി രക്ഷപ്പെടുത്തി. അപ്പോഴേക്കും സമീപത്തുണ്ടായിരുന്ന സുമിത്തും ബാബുവും ചേർന്ന് വാഹനത്തിലേക്ക് എത്തിച്ചു. വിവരം അറിഞ്ഞ് കൂടുതൽ പേർ സ്ഥലത്ത് എത്തി. ഉടൻ തൊട്ടടുത്ത ആശുപത്രിയിലേക്കും അവിടെ നിന്നും എം എം സിയിലേക്കും കൊണ്ട് പോയി. പാലത്തിന്റെ പില്ലർ തട്ടി ഇടത് കൈ പൊട്ടിയിട്ടുണ്ട്. തലക്കും പരിക്കുണ്ട്.

 

NDR News
23 Jun 2025 01:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents