മൂരി കുത്തിയിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ, കാറുകളിലും ബൈക്കിലും ഇടിച്ച് അപകടം
അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരുക്കേറ്റു

പേരാമ്പ്ര : പേരാമ്പ്ര കുറ്റ്യാടി സംസ്ഥാന പാതയിൽ കൂത്താളിക്കടുത്ത് മൂരുകുത്തിയിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മൂന്ന് കാറുകളെയും ഒരു മോട്ടോർ ബൈക്കിനിനെയും ഇടിച്ചു. ഇന്ന് വൈകിട്ട് 3.30 ഓടെ മൂരികുത്തി മില്ലിന് സമീപമാണ് സംഭവം. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരുക്കേറ്റു. കൂത്താളി ഭാഗത്ത് നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോ എതിരെ വന്ന വാഹനങ്ങളെ ഇടിച്ചത്.
നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ എതിർ ദിശയിൽ വന്ന മൂന്ന് കാറുകൾക്ക് ഇടിച്ച ശേഷമാണ് എതിരെ വന്ന ബുള്ളറ്റിനെയും തട്ടി വീഴ്ത്തുകയായിരുന്നു. ബുള്ളറ്റ് യാത്രികരായ കല്ലാച്ചി വലിയ പറമ്പിൽ ഫായിസ് (27), മാതാവ് സക്കീന (45) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് സാരമുള്ളതല്ല.