headerlogo
breaking

താമരശ്ശേരി അണ്ടോണയിൽ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത നിലയിൽ

ഇന്നലെ രാത്രിയാണ് വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

 താമരശ്ശേരി അണ്ടോണയിൽ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത നിലയിൽ
avatar image

NDR News

25 Jun 2025 10:07 AM

കോഴിക്കോട്: താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. താമരശ്ശേരി അണ്ടോണ ആശാരിക്കണ്ടി മുഹമ്മദ് ഷംനാദി(17)നെയാണ് ഇന്നലെ രാത്രി വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

     കഴിഞ്ഞ ദിവസം പ്രദേശത്തെ പൊതുകിണറിൽ സ്ഥാപിച്ച മോട്ടോർ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിലർ വീട്ടിലെത്തി ഷംനാദിനെ ചോദ്യം ചെയ്തു‌. മനോവിഷം കുട്ടിക്ക് ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

NDR News
25 Jun 2025 10:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents