പൂനത്ത് വെള്ളത്തിൽ ഒഴുകിപ്പോയ കുട്ടിയെ തൊഴിലുറപ്പ് തൊഴിലാളികൾ രക്ഷപ്പെടുത്തി
വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

പൂനത്ത്: പൂനത്ത് തുരുത്തമലയിലെ കരിപ്പാറ വെള്ളക്കെട്ടിലെ കൗതുക കാഴ്ച കാണാൻ പോയ വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ട് അപകടം. ഒഴുക്കിൽപ്പെട്ട പെട്ട പൂനത്ത് നെല്ലിശ്ശേരി എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മാസിമിനെ തൊട്ടടുത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ സാഹസികമായി രക്ഷപ്പെടുത്തി. കാൽ മുട്ടിന്റെ ചിരട്ടക്ക് പൊട്ട ലേറ്റ മാസിമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് കാലത്ത് 10 മണിയോടെയാണ് സംഭവം നടന്നത്.
മഴക്കാലത്ത് മാത്രം വെള്ളം ഒലിച്ചിറങ്ങി കരിപ്പാറയിൽ പാറയിൽ തട്ടി ചിതറി വീഴുന്ന കാഴ്ച കാണാൻ വേണ്ടിയാണ് ഒരു സംഘം വിദ്യാർത്ഥികൾ പുറപ്പെട്ടത്. കൂട്ടുകാരായ മറ്റ് മൂന്ന് വദ്യാർത്ഥികളുടെ കൂടെ വന്ന മുഹമ്മദ് മാസിം വെള്ളക്കെട്ടിൽ പാറയുടെ മുകൾ ഭാഗത്ത് നിന്നും കുത്തനെ ഒഴുകി അമ്പതടി താഴ്ചയിലേക്ക് ഒലിച്ചിറങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ട വഴിയാത്രക്കാനാണ് തൊട്ടടുത്ത് ജോലിചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികളെ വിവരം അറിയിച്ചത് തൊഴിലാളികളുടെ സാഹസികമായ പരിശ്രമത്തിനൊടുവിലാണ് വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയത്.