അരിക്കുളം കുറ്റിക്കണ്ടി മുക്ക് - മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യ മക്കണം: യു.ഡി.എഫ്
കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

അരിക്കുളം: ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ കുറ്റിക്കണ്ടി മുക്ക് - മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യക്കാമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യു- ഡി.എഫ് അരിക്കുളം പഞ്ചായത്ത് നാലാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു. മുപ്പതോളം കുടുംബങ്ങൾക്ക് എക ആശ്രയമായ റോഡിൽ മഴക്കാലമായാൽ കാൽനട യാത്ര പോലും ദുസഹമാണ്. പല പ്രവശ്യം പ്രദേശവാസികൾ ഗ്രാമ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജലമിഷൻ പദ്ധതിക്ക് വേണ്ടി റോഡ് കുഴിച്ചപ്പോൾ റോഡ് പൂർണ്ണമായും തകർന്നിരുന്നു. അന്ന് ജനങ്ങളുടെ പ്രതിക്ഷേധത്തെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ റോഡ് സന്ദർശിച്ച് ഫണ്ട് വകയിരുത്തുമെന്ന് ഉറപ്പ് നൽകിയെങ്കിലും യാതോരു നടപടിയും ഉണ്ടായില്ല. കൺവൻഷൻ വിലയിരുത്തി. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും യു.ഡി.എഫ് മുന്നറിയിപ്പ് നൽകി. വാർഡിലെ കല്ലാത്തറ കോളനിയിലെ കുടിവെള്ള പ്രശ്നവും പരിഹരിക്കാൻ യാതോരു നടപടി ഉണ്ടായിട്ടില്ല.
കൺവെൻഷൻ കെ.പി.സി സി സെക്രട്ടറി സത്യൻ കടിയങ്ങാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഇ.കെ അഹമ്മദ് മൗലവി അധ്യക്ഷ്യം വഹിച്ചു. കെ അഷ്റഫ്. കെ.എം അബ്ദുൽ സലാം, ലതേഷ് പുതിയെടുത്ത്, സി. മോഹൻ ദാസ്, യുസഫ് കുറ്റിക്കണ്ടി, അനസ് കാരയാട്, ഹാഷീം കാവിൽ, റാഷിദ് കേളോത്ത്, അൻസിന കുഴിച്ചാലിൽ, നജ്മ എളം മ്പിലാവിൽ, സൗദ കുറ്റിക്കണ്ടി,നൗഫൽ ആർ, ഷംസൂദ്ധിൻ ഇ. കെ. എന്നിവർ സംസാരിച്ചു.