കാക്കൂരിൽ സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം
ഇന്ന് ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് അപകടമുണ്ടായത്

കോഴിക്കോട്: കാക്കൂരിൽ സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടം നടന്നത്. ലോറിയുടെ മുൻഭാഗവും ബസിന്റെ ഒരുവശവും പൂർണമായും തകർന്നു.
ബാലുശ്ശേരിക്ക് വരികയായിരുന്ന നിയന്ത്രണം വിട്ട ബസ് മരം കയററിയ ലോറിയിലേക്ക് വന്ന് ഇടിക്കുകയായിരുന്നു. സമീപത്തെ ഗ്രാനൈറ്റ് കടയുടെ മതിൽ ഇടിച്ചു തകർത്താണ് ബസ് നിന്നത്. പരിക്കേറ്റവരെ ബാലുശ്ശേരി താലുക്ക് ആശുപത്രിയിലും, അടുത്തുള്ള സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. കാക്കൂർ പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.