കോക്കല്ലൂരിൽ ഇടിച്ചിട്ട് നിർത്താതെ പോയ ബൈക്ക് കണ്ടെത്തി
ബാലുശ്ശേരി പോലീസിന്റെ അന്വേഷണ മികവിന് മറ്റൊരു പൊൻ തൂവൽ കൂടി

ബാലുശ്ശേരി: ജൂൺ 17ന് വൈകുന്നേരം കോക്കല്ലൂർ മുത്തപ്പൻ തോട് വെച്ച് ബൈക്ക് യാത്രക്കാരനെ ഇടിച്ച് നിർത്താതെ പോയ മോട്ടോർ സൈക്കിളും ഓടിച്ചയാളേയും നിരന്തരമായ അന്വേഷണത്തിന് ഒടുവിൽ കണ്ടെത്തി. നിരന്തരവും ശ്രമകരവുമായ പ്രവർത്തനത്തിലൂടെ ബാലുശ്ശേരി പോലീസ് ടീമാണ് പ്രതിയെ കണ്ടെത്തിയത്. പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥികളായ രണ്ടു പേർ യാത്ര ചെയ്ത ഗ്ലാമർ മോട്ടാർ സൈക്കിളാണ് അപകടം വരുത്തിയത്.
കുട്ടിക്ക് വാഹനം കൊടുത്തതിന് രക്ഷിതാവിനെ കൂടി കേസിലെ പ്രതിയായി ചേർത്തിട്ടുണ്ട് . രേഖകൾ പരിശോധിച്ചതിൽ വാഹനത്തിന് അപകട സമയം ഇൻഷൂറൻസ് സർട്ടിഫിക്കറ്റും ഇല്ലായെന്നും മനസ്സിലായി. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തു വിട്ടിരുന്നു. ബാലുശ്ശേരി പോലീസ് എസ് എച്ച് ഒ ഐ പി ദിനേശ് ടി പി, ഏ എസ് ഐ സുജാത, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗോകുൽ രാജ് എന്നിവർ ചേർന്നാണ് ഓടിച്ചയാളെയും വാഹനവും കണ്ടെത്തിയത്. പ്രായ പൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്നതിന്റെ നിയമ പ്രശ്നങ്ങളെ സംബന്ധിച്ച് പലതവണ ബാലുശ്ശേരി പോലീസ് ബോധവൽക്കരണ ക്ലാസുകൾ നടത്തിയിട്ടും രക്ഷിതാക്കൾ ജാഗ്രത പാലിക്കാത്തതിൻ്റെ ഫലമായാണ് കേസിൽ കുട്ടിയുടെ അച്ചനും പ്രതിയായി വന്നത്.