headerlogo
breaking

പെരുമ്പാവൂരിൽ പരീക്ഷാ പേടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കിടപ്പുമുറിയിൽ മരിച്ച നിലയിൽ വീട്ടുകാരാണ് കണ്ടെത്തിയത്

 പെരുമ്പാവൂരിൽ പരീക്ഷാ പേടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
avatar image

NDR News

01 Jul 2025 05:08 PM

എറണാകുളം:എറണാകുളം പെരുമ്പാവൂരിൽ പരീക്ഷാ പേടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂർ പൊക്കൽ സ്വദേശി അക്ഷരയാണ് മരിച്ചത്. രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ വീട്ടുകാരാണ് കണ്ടെത്തിയത്. പരീക്ഷ നന്നായിട്ട് എഴുതാൻ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി.  

     ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് ഈ വിദ്യാർത്ഥി എംഎസ്‌ഡബ്ല്യുവിന് പഠിച്ചിരുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മരണത്തിൽ മറ്റ് അസ്വഭാവികതകൾ ഒന്നുമില്ലെന്നാണ് പെരുമ്പാവൂർ പൊലീസ് പറയുന്നത്.

 

NDR News
01 Jul 2025 05:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents